ചാത്തമംഗലം താഴെ 12 ൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം.
ഇന്ന് വൈകുന്നേരം 3:45 ഓടെയാണ് അപകടം ഉണ്ടായത്.മുക്കത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന പഴയങ്ങാടി എന്ന സ്വകാര്യബസ്സാണ് അപകടത്തിൽ പെട്ടത്.
അപകട സമയത്ത് ബസ്സിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു.
പരിക്കേറ്റ 18 പേരെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
പ്രദേശവാസികളും മുക്കം ഫയർ യൂണിറ്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.അപകടത്തെത്തുടർന്ന് ഇതുവഴി ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ മഴയിൽ നിയന്ത്രണം തെറ്റിയതാണ് അപകടകാരണം എന്നാണ് പ്രാഥമിക വിവരം.