Trending

കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ശൈഖ്​ സാലിഹ് അൽ ഷൈബ​ അന്തരിച്ചു.






മക്ക​: കഅബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ശൈഖ്​ സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബ അന്തരിച്ചു. വെള്ളിയാഴ്​ച രാത്രി മക്കയിലായിരുന്നു അന്ത്യം. ശനിയാഴ്​ച പുലർച്ചെ സുബഹി നമസ്​കാരത്തോട്​ അനുബന്ധിച്ച്​ മക്ക മസ്​ജിദുൽ ഹറാമിൽ മയ്യിത്ത്​ നമസ്​കരിക്കുകയും മക്കയിലെ അൽ മുഅല്ല മഖ്​ബറയിൽ ഖബറടക്കുകയും ചെയ്​തു.

കഅബയുടെ ആദ്യ താക്കോൽ സൂക്ഷിപ്പുകാരൻ ഉത്​മാൻ ബിൻ തൽഹയുടെ 109 ആം പിൻമുറക്കാരനാണ്​ ശൈഖ്​ സാലിഹ്. പാരമ്പര്യമായി കൈമാറി കിട്ടിയതാണ്​ വിശുദ്ധ ഗേഹത്തി​ന്റെ താക്കോൽ സൂക്ഷിപ്പ്​ ചുമതല. മക്കയിൽ ജനിച്ച ശൈഖ്​ സാലിഹ് ഇസ്​ലാമിക പഠനത്തിൽ ഗവേഷണ ബിരുദം നേടി. മക്കയിൽ സർവകലാശാല പ്രഫസറായി സേവനം അനുഷ്​ഠിച്ചു. മതവും ചരിത്രവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്​.

പ്രവാചക​ന്റെ മക്ക വിജയത്തിന്​ ശേഷമാണ് അൽ ഷൈബ കുടുംബത്തിന് കഅബയുടെ കാവൽ ചുമതല ലഭിച്ചത്. കഅബയുടെ ശുചീകരണവും അറ്റകുറ്റപ്പണികൾ തീർക്കലും തുടങ്ങി മുഴുവൻ പരിചരണ ചുമതലയും അൽ ഷൈബ കുടുംബത്തിനാണ്​.

Post a Comment

Previous Post Next Post