തൃശൂർ : തൃശൂർ തൃപ്രയാറിൽ ഒന്നേകാൽ വയസ്സുള്ള കുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. തൃപ്രയാർ ബീച്ച് സുൽത്താൻ പള്ളിക്കടുത്ത് ചക്കാലക്കൽ ജിഹാസിന്റെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്.
ഇന്ന് രാവിലെയിരുന്നു സംഭവം. വീടിന് മുന്നിലുള്ള തോട്ടിലാണ് കുട്ടി വീണത്. കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് വീടിന് വടക്ക് വശത്തെ വെള്ളക്കെട്ടുള്ള തോട്ടിൽ വീണ നിലയില്‍ കണ്ടെത്തിയത് . ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ഹയ ഫാത്തിമ, മുഹമ്മദ് അയാൻ.