Trending

സോഷ്യൽ അസംബ്ലി സംഘടിപ്പിച്ചു .





കോളിക്കൽ: ഭാവി വാക്താനങ്ങളായ വിദ്യാർത്ഥികളുടെ പുരോഗതി ലക്ഷ്യം വെച്ച് സുന്നി സ്റ്റുഡൻ് ഫെഡറേഷൻ (എസ് എസ് എഫ്) കോളിക്കൽ സെക്ടർ സംഘടിപ്പിച്ച സോഷ്യൽ അസംബ്ലി പ്രൗഢഗംഭീരമായി സമാപിച്ചു.
പ്ലസ് വൺ, പ്ലസ്റ്റു , ഡിഗ്രി വിദ്യാർത്ഥികൾ പങ്കെടുക്കയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.
ഉച്ചക്ക് 11 മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകുന്നേരം 5 മണിയോടെ സമാപിച്ചു
എസ് വൈ എസ് സ്റ്റേറ്റ് സെക്രട്ടറി കലാം മാവൂർ വിഷയാവതരണം നടത്തി. എസ് എസ് എഫ് പൂനൂർ ഡിവിഷൻ പ്രസിഡൻ് സിറാജുദ്ദീൻ സഖാഫി , ജില്ലാ എക്സിക്യൂട്ടീവ് അംഗം അനസ് കാരുകുളങ്ങര ചർച്ചക്ക് നേതൃത്വം നൽകി , എസ് വൈ എസ് താമരശ്ശേരി സർക്കിൾ സെക്രട്ടറി റഹീം സഖാഫി വി ഒ ടി ആശംസ അറിയിച്ചു,  സെക്ടർ പ്രസിഡൻ്റ് ബിലാൽ അഹ്സനി സ്വാഗതവും സയ്യിദ്  ഖലീലു റഹ്മാൻ അഹ്സനി നന്ദിയും പറഞ്ഞു,

Post a Comment

Previous Post Next Post