താമരശ്ശേരി കാരാടി ചെറുകുന്നുമ്മൽ അക്ഷയ് ജിതിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബജാജ് പൾസർ ബൈക്ക് കഴിഞ്ഞ പതിനേഴാം തിയ്യതി രാത്രി മോഷ്ടിച്ചു കൊണ്ടുപോയ സംഭവത്തിൽ രണ്ടു പേരെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. പയ്യോളി സ്വദേശി റിസ് വാൻ അലി (18), കാക്കൂർ പുതുക്കുടി മീത്തൽ സൂരജ് (22) എന്നിവരെയാണ് താമരശ്ശേരി പോലീസ് കാക്കൂരിൽ വെച്ച് അറസ്റ്റു ചെയ്തത്. മോഷ്ടിച്ച ബൈക്കും പ്രതികളിൽ നിന്നും കണ്ടെടുത്തു.
സൂരജ് കാക്കൂർ സ്റ്റേഷനിലെ മറ്റു രണ്ടു കേസുകളിൽ പ്രതിയാണ്, ഇന്നു രാവിലെയായിരുന്നു അറസ്റ്റ്
