Trending

താമരശ്ശേരിയിൽ CCTV ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി പാളി;ഏറ്റെടുക്കാൻ തയ്യാറെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് പി സി അഷറഫ്





താമരശ്ശേരി: താമരശ്ശേരി പട്ടണത്തെ CCt‌v ക്യാമറയുടെ നിരീക്ഷണത്തിലാക്കുന്നതിനു വേണ്ടി മുൻ എംഎൽഎ കാരാട്ട് റസാഖ് തയ്യാറാക്കി ഫണ്ട് അനുവദിച്ച പദ്ധതി ഇതുവരെ നടപ്പിലായില്ല. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജെടി അബ്ദു റഹ്മാൻ മാസ്റ്ററുടെ നേതൃത്യത്തിൽ ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ വരെ തിട്ടപ്പെടുത്തിയിരുന്നു, എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും തുടർ നടപടികളായില്ല.

ഈയിടെ താമരശ്ശേരിയിൽ വിവിധയിടങ്ങളിൽ മോഷണങ്ങൾ നടന്നിരുന്നു, ഈ കേസുകളിലെ പ്രതികളെക്കുറിച്ച് വിവരം ലഭിക്കാൻ ഏറെ പ്രയാസപ്പെട്ടിരുന്നു.
പൊതുസ്ഥലങ്ങളിൽ ക്യാമറകൾ ഉണ്ടായിരുന്നെങ്കിൽ പ്രതികളെ വേഗത്തിൽ കണ്ടെത്താൻ സാധിക്കുമായിരുന്നു.

ഈ സാഹചര്യത്തിലാണ് ക്യാമറ സ്ഥാപിക്കുന്നതിനുള്ള പദ്ധതി തങ്ങളെ ഏൽപ്പിക്കുകയാണെങ്കിൽ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാമെന്നും, കൂടുതൽ സാമ്പത്തികം ആവശ്യമെങ്കിൽ വഹിക്കാൻ തയ്യാറാണെന്നും വ്യാപാരി പ്രസിഡൻ്റ് പി.സി അഷറഫ് വ്യക്തമാക്കിയത്.

Post a Comment

Previous Post Next Post