Trending

IHRD സംഘർഷം,50 പേർക്ക് എതിരെ കേസ്, 4 പേർ അറസ്റ്റിൽ.



താമരശ്ശേരി ഐഎച്ച്ആർ ഡി കോളേജിൽ നടന്ന സംഘർഷത്തിൽ 50 പേർക്ക് എതിരെ പോലിസ് കേസെടുത്തു.4 പേരെ സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.


IHRD കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളും അവസാന വർഷ ബിരുദ വിദ്യാർത്ഥികളും തമ്മിൽ കോളേജിന് മുൻ വശം പൊതു റോഡിൽ വെച്ച് അടി കലശൽ നടത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച പോലീസിനെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ അബ്ദുവിൻ്റെ പരാതി പ്രകാരം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ കണ്ടാലറിയുന്ന 50 ഓളം പേർക്കെതിരെ കേസെടുത്തത്.

1. മുഹമ്മദ്‌ നിസാം (26) പൂലോറാകുന്നുമ്മൽ, പരപ്പൻപോയിൽ,

2) അർജുൻ. C. P, ( 19 ) പുന്നോറത്ത് വീട്, കരുമല,

3) മുഹമ്മദ്‌ അസ്‌ലം (20), , കൊട്ടേക്കാട്ടിൽ വീട്, കണ്ണോത്ത്,

4) മുഹമ്മദ്‌ അൽ ജാസിൽ (20), കൂടത്താംപറമ്പ്, ഉണ്ണികുളം എന്നീ പ്രതികളെയാണ് സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്തത്.

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി നോട്ടിസ് നൽകി വിട്ടയക്കുകയായിരുന്നു.


രണ്ടാം വർഷ ബിരുദ വിദ്യാർഥികൾ ഷർട്ടിന്റെ മുകൾ ഭാഗത്തെ ബട്ടൻസ് അഴിച്ചിടാൻ പാടില്ലെന്നും അങ്ങനെ ചെയ്യാൻ സീനിയർ വിദ്യാർത്ഥികൾക്ക് മാത്രമേ അവകാശമുള്ളൂ എന്ന് പറഞ്ഞു തർക്കമുണ്ടായതാണ് പരസ്പരം അടി കലശൽ നടത്താൻ കാരണമായി പറയുന്നത്.

Post a Comment

Previous Post Next Post