മാനന്തവാടി: വയനാട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും തിരുനെല്ലി പോലിസും സംയുക്തമായി കാട്ടിക്കുളത്ത് നടത്തിയ പരിശോധനയില്‍ 149 ഗ്രാം എം.ഡി.എം.എ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരിക്കടുത്ത് വലിയപറമ്പ് പുത്തന്‍ പീടികയില്‍ ഹബിബ് റഹ്‌മാന്‍ (45 ), മലപ്പുറം വാലില്ലാപ്പുഴ കീഴുപറമ്പ് മുത്തങ്ങാ പൊയില്‍ ദിപിന്‍ പി (36) എന്നിവരാണ് അറസ്റ്റിലായത്. ടി ന്യൂസ് വാർത്ത.
കാട്ടിക്കുളത്ത് ലഹരിവേട്ട, 150 ഗ്രാമോളം എംഡിഎംഎ പിടികൂടി ,വലിയപറമ്പ സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ.
byWeb Desk
•
0
