കല്പറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി ഉയർന്നു. കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കി.
കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം ഭാഗിമായി തടസ്സപ്പെട്ടു. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തകരെ സംഭവ സ്ഥലത്തുനിന്ന് മാറ്റി. ബെയ്ലി പാലത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. പാലം നാളെ സജ്ജമാകും. പ്രതികൂല കാലാവസ്ഥയാണെങ്കെലും രക്ഷാപ്രവർത്തനം നിർത്തിയിട്ടില്ല. സൈന്യത്തിന്റേയും മറ്റ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ നടക്കുന്ന രക്ഷാദൗത്യത്തിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും സജീവമായി തന്നെ തുടരുന്നുണ്ട്.
