കോഴിക്കോട്: റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരിമരുന്ന് വേട്ട. 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് ഇന്ന് രാവിലെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.
പുലർച്ചെ മൂന്നരയ്ക്ക് എത്തുന്ന മംഗള–നിസാമുദ്ദീൻ ട്രെയിനിൽ ഡൽഹിയിൽ നിന്നാണ് ഇയാൾ എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. വിപണിയിൽ അരക്കോടിയിലധികം രൂപ വില വരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
ഉത്തരേന്ത്യയിൽ നിന്നും മയക്കുമരുന്ന് ഇവിടെയെത്തിച്ച്
മറ്റ് വിതരണക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു
ഇയാളുടെ രീതി എന്ന് എക്സൈസ് അറിയിച്ചു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ
കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും എക്സൈസ് അറിയിച്ചു.കൂടാതെ മറ്റ് കണ്ണികളെകുറിച്ചുള്ള വിവരവും എക്സൈസിന് ലഭിച്ചതായി സൂചനയുണ്ട്.
