താമരശ്ശേരി കാരാടി ഫെഡറൽ ബാങ്കിനു സമീപം ദേശീയപാതയുടെ മധ്യഭാഗത്ത് ഉറവ്പൊങ്ങി നീരൊഴുക്ക് തുടങ്ങി. വൻ ശബ്ദത്തോടെയായിരുന്നു റോഡ് പൊളിച്ച് ആദ്യം വെള്ളം പുറത്തേക്ക് ഒഴുകിയെ തെന്ന് സമീപത്തെ വ്യാപാരികൾ പറഞ്ഞു.
വെള്ളം ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്.
റോഡിൻ്റെ അടിഭാഗത്ത് നിന്നും വെള്ളം റോഡിൻ്റെ ഓരത്തിലൂടെയും പുറത്ത് ചാടുന്നുണ്ട്. ജലവിതരണ പൈപ്പുകളൊന്നും ഇതുവഴി കടന്നു പോകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
