താമരശ്ശേരി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വ്യാപാരി നേതാക്കളുടെയും സംയുക്ത യോഗം എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേശീയ പാത വികസനമടക്കകാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്ത നിയമത്തിന്റെ പേരില്‍ വികസനം മുടക്കുകയാണെന്നും വികസനകാര്യത്തില്‍ എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഇവര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യാവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് പി.സി അഷ്‌റഫ് പദ്ധതി വിശദീകരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്റഫ് മാസ്റ്റര്‍, എ.കെ കൗസര്‍, എ.ടി അയ്യൂബ് ഖാന്‍ ഡി.വൈ.എസ്.പി പ്രദീപ് സി. പി.പി ഹാഫിസുറഹിമാന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
