പുതുപ്പാടി:റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം-RAAF
(REG:595/2003)
പുതുപ്പാടി പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു.
സൗത്ത് ഈങ്ങാപ്പുഴ മദ്രസ ഹാളിൽ ചേർന്ന പഞ്ചായത്ത് തല യോഗം RAAF ജില്ലാ രക്ഷധികാരി ടി പി എ മജീദ് ഹാജി ഉൽഘടനം ചെയ്തു, RAAF ജില്ലാ ജനറൽ സെക്രട്ടറി ശിവ പ്രസാദ് സംഘടനാ കാര്യങ്ങളും പ്രവർത്തന രേഖയും അവതരിപ്പിച്ചു. റോഡ് ആക്സിഡന്റ് ഉണ്ടാവാതിരിക്കാൻ വേണ്ട ബോധവൽകരണവും അവബോധവും വളർത്തുക എന്നതാണ് സംഘടനയുടെ മുഖ്യ ലക്ഷ്യം എന്ന് സൂചിപ്പിച്ചു.
ഒരിറ്റു ശ്രദ്ധ ഒരുപാട് ആയുസ്സ്, എന്നതാണ് RAAF ന്റെ മുദ്രാ വാക്യം, യോഗത്തിൽ RAAF ജില്ലാ വൈസ് പ്രസിഡണ്ട് മൊയ്‌ദു മുട്ടായി വി.കെ, ആദ്യക്ഷത വഹിച്ചു പി കെ മജീദ് വൈസ് പ്രസിഡണ്ട് സ്വാഗതവും, വി കെ താജു (അബൂബക്കർ )തുടങ്ങിയവർ സംസാരിച്ചു, പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി മുഖ്യ രക്ഷധികാരി വി കെ മൊയ്‌ദു മുട്ടായി, രക്ഷാധികാരി, പി കെ മജീദ് പുതുപ്പാടി, പ്രസിഡന്റ് വി കെ അബൂബക്കർ(താജു ), വൈസ് പ്രസിഡണ്ട് പി കെ സുകുമാരൻ, മുഹമ്മദ് കുട്ടി , ജനറൽ സെക്രട്ടറി അസൈനാർ ഈങ്ങാപ്പുഴ, സെക്രട്ടറിമാരായി യുസഫ് പുതുപ്പാടി, സമറുദ്ദീൻ പുല്ലാഞ്ഞിമാട്, ഖജാൻജി ഫാസിൽ അടിവാരം, എക്‌സികുട്ടീവ് അംഗങ്ങളായി ഷബീർ എ യു, സാഹിർ കെ സി തിരഞ്ഞെടുത്തു, അസ്സൈനാർ നന്ദി രേഖപെടുത്തി
