Trending

അരീക്കൽ നിവാസികളുടെ ഉറക്കം കൊടുത്തിയ കള്ളൻ പിടിയിലായി




ഓമശ്ശേരി: അരീക്കൽ ഭാഗത്ത് വർഷങ്ങളായി പറമ്പിലെേ തേങ്ങയും അടക്കയും സ്ഥിരമായി മോഷ്ടിച്ചിരുന്ന തസ്കരൻ ഐഡിയ രാഘവൻ പിടിയിലായി. അരീക്കൽ പൊയിൽ സ്വദേശി അബൂബക്കർ സിദ്ധിഖിൻ്റെ പരാതിയിലാണ് ഇയാളെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത് രാത്രിയിൽ തെങ്ങിലും കവുങ്ങിലും കയറി മോഷണം നടത്തി രാഘവൻ്റെ വീട്ടിൽ കൊണ്ടു  പൊളിച്ച് വിൽക്കാറാണ് പതിവ് പരാതി കൊടുത്താൽ ഇയാളുടെ ശല്യം വർധിക്കുന്നത് കാരണം ആരും പരാതിയുമായി പോവാറില്ല.
ഈ അവസരം മുതലാക്കിയാണ് രാഘവൻ  മോഷണം പതിവാക്കിയത്.

 ഇയാളുടെ സ്വന്തം വീട്ടിൽ എത്തി കട്ട മുതൽ പൊളിച്ച് വിറ്റ് സഹായിക്കാൻ നിരവധി തസ്കര സുഹൃത്തുക്കളാണ് വന്നുകൊണ്ടിരുന്നത്, രാത്രിയിൽ മദ്യസേവയും
ബഹളവും കാരണം പരിസരവാസികൾക്ക് വീട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു.

Post a Comment

Previous Post Next Post