താമരശ്ശേരി:
മാരക ലഹരി മരുന്നായ LSD സ്റ്റാമ്പുകളും എം ഡി എം എ യും കഞ്ചാവുമായി പിടികൂടിയ കൊടുവള്ളി സ്വദേശിയെ താമരശ്ശേരി കോടതി റിമാൻറ് ചെയ്തു.
കൊടുവള്ളി പറമ്പത്ത് കാവ് വെള്ളച്ചാലിൽ മൂസക്കോയ ഇന്നലെ രാത്രിയാണ് താമരശ്ശേരി സിവിൽ സ്റ്റേഷന് സമീപം വെച്ച് പോലീസിന്റെ പിടിയിലാവുന്നത്.
ഇയാളിൽ നിന്നും രണ്ട് LSD സ്റ്റാമ്പുകളും,ഒന്നര ഗ്രാമോളം എം ഡി എം എ. യും എഴു ഗ്രാം കഞ്ചാവും കണ്ടെടുത്തു.
KL 11-BU -5599 നമ്പർ താർ ജീപ്പും കസ്റ്റഡിയിൽ എടുത്തു.
ദുബായിൽ ബിസിനസ് കാരനായ ഇയാൾ കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്നാണ് ഇവ വാങ്ങുന്നത്.
2010-വർഷത്തിൽ നാല് കിലോഗ്രാം സ്വർണ്ണവുമായി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇയാളെ ഡി.ആർ.ഐ പിടികൂടിയിരുന്നു.
അന്ന് പത്തു ദിവസത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞതാണ്. താമരശ്ശേരി ഡി.വൈ.എസ്.പി. എം.പി.വിനോദിന്റെ നിർദേശപ്രകാരം
എസ്.ഐ മാരായ ഒ.എൻ ലക്ഷ്മണൻ, ഒ.സതീഷ് കുമാർ, എം. ഇ.പ്രകാശൻ, രാജീവ് ബാബു, സീനിയർ സി.പി.ഒ പ്രവീൺ കുമാർ.സി പി , സി.പി.ഒ മാരായ എം.മുജീബ് എ.രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാളെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു.
