താമരശ്ശേരി: വെഴുപ്പൂർ എ.എൽ.പി സ്‌കൂൾ പ്രധാനാധ്യാപകനും വിദ്യാഭ്യാസ, സാംസ്‌കാരിക രംഗങ്ങളിൽ സജീവസാന്നിധ്യവുമായിരുന്ന അമ്പലമുക്ക് അന്താനംകുന്നുമ്മൽ ടി.ബാലകൃഷ്ണൻ (78) അന്തരിച്ചു.
പിതാവ്: പരേതനായ ചെറിയോമന നായർ.
മാതാവ്: പരേതയായ മാധവി അമ്മ.
സഹോദരങ്ങൾ: പരേതരായ എം.കെ. രാമൻ നായർ, എം.കെ. മാധവൻ നായർ, ടി. പത്മനാഭൻ നായർ, ടി. ബാലൻനായർ, എ.ഗംഗാധരൻ നായർ, നാരായണി അമ്മ, ജാനകി അമ്മ, കമലാക്ഷി അമ്മ, കുഞ്ഞിലക്ഷ്മി അമ്മ.
സഞ്ചയനം ഞായറാഴ്ച.
