താമരശ്ശേരി:
താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പായക്കോടാണ് സംഭവം.
വോഡാഫോൺ ഐഡിയാ സിം കാർഡുകൾ ഉപയോഗിച്ച് നെറ്റ് കോളിംങ്ങ് സെൻ്റർ വഴി കമ്പനിയെ വഞ്ചിച്ച് സമാന്തര ഫോൺ സർവീസ് നടത്തുന്നതായി ലഭിച്ച പരാതിയിലാണ് പോലീസ് കേസെടുത്തത്.
വൊഡാഫോൺ ഐഡിയ ലിമിറ്റഡ് കമ്പനിയുടെ ഫ്രോഡ് റിസ്ക് & സെക്യൂരിറ്റി ടീം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. മുപ്പതിലധികം സിംകാർഡുകളും, റൂട്ടറുകളും ഉപയോഗിച്ചാണ് കംമ്പ്യൂട്ടർ സാങ്കേതിക വിദഗ്ദനായ പ്രതി സമാന്തര കോളിംഗ് സെൻ്റർ നടത്തിയത്.
വൊഡാഫോൺ ഐഡിയ കമ്പനിയുടെ അൾട്ടർനേറ്റ് നോഡൽ ഓഫീസറായ അഗസ്റ്റിൻ ജോസഫാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. പോലീസ് കേസെടുത്തെങ്കിലും ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല.
