താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഏറെക്കാലം നേഴ്സിംഗ് അസിസ്റ്റൻ്റായി ജോലി ചെയ്തിരുന്ന റീനക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി..
അർബുദ രോഗത്തെ തുടർന്ന് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
മൃതദേഹവും വഹിച്ച് സ്വദേശമായ വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചു.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഏറെ കാലം
ഗ്രേഡ് ll , ഗ്രേഡ് l സ്റ്റാഫായി ജോലിചെയ്യുകയും നിലവിൽ നരിപ്പറ്റ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലിചെയ്തു വരികയുമായിരുന്നു റീന.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സഹപ്രവർത്തകരും, സുഹൃത്തുക്കളുമടക്കം നൂറുക്കണക്കിന് ആളുകൾ അന്തിമോപചാരമർപ്പിച്ചു.
സംസ്കാരം വൈകുന്നേരം 5 മണിക്ക് സ്വദേശമായ വയനാട് കാവും മന്ദത്ത് നടക്കും.
