താമരശ്ശേരി: കോഴിക്കോട് മൂഴിക്കൽ മൊബൈൽ ഷോപ്പ് നടത്തുന്ന പറമ്പിൽ ബസാർ ചെറുപറ്റ ഒടിപുനത്ത് അർഷാദ് (33)നെ അടിവാരത്ത് വെച്ച് തട്ടിക്കൊണ്ടുപോയതായി പരാതി.
അർഷാദിൻ്റെ ഭാര്യ ഷഹല യാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്. അടിവാരം പൂലോടുള്ള ഭാര്യ വീട്ടിൽ നിന്നും ഇന്നലെ അർദ്ധരാത്രി 12.30ന് ഒരാളെ കാണാനായി അടിവാരത്തേക്ക് പോയതിൽ പിന്നെ തിരിച്ചെത്തിയില്ല എന്നാണ് പരാതി.
എന്നാൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പുറത്തു വരുന്ന വിവരം.
തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് എൽപി സ്കൂളിൻ്റെ പിൻഭാഗത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. മുൻഭാഗത്തെ ഗ്ലാസ് തകർന്ന നിലയിലാണ് കാർ കണ്ടെത്തിയത്.കാർ താമരശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.അർഷദിനെ കണ്ടെത്തുന്നതിനായി താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
