Trending

തോട്ടില്‍ വീണ് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

 



ബാലുശ്ശേരി:

കിനാലൂര്‍ സ്വദേശി താഴത്തുവീട്ടില്‍ മുഹമ്മദാണ് ഇന്നലെ വൈകീട്ടോടെ കപ്പുറത്ത് തോട്ടില്‍ വീണത്. ഇന്ന് രാവിലെയോടെയാണ് ഇയാള്‍ വീണ സ്ഥലത്തുനിന്നും രണ്ടു കിലോമീറ്റര്‍ ദൂരെ കരിയാത്തന്‍കാവില്‍ വെച്ച് മൃതദേഹം കണ്ടെത്തിയത്.

 നാട്ടുകാര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന്  നരിക്കുനി യില്‍ നിന്നും ഫയര്‍ഫോഴ്‌സ്  സംഘമെത്തിയാണ്  മൃതദേഹം കരയ്‌ക്കെത്തിച്ചത്.ഇയാള്‍ കപ്പുറത്ത് വാടകവീട്ടില്‍  താമസിച്ചുവരികയാണ്. വീട്ടിലേക്ക് പോകുന്നാതിനായി സ്‌ക്കൂട്ടര്‍ തിരിക്കുമ്പോള്‍ അബദ്ധത്തില്‍ തോട്ടില്‍ വീഴുകയായിരുന്നുവെനനാണ് കരുതുന്നത്. 
പിന്നീടുള്ള തെരച്ചിലാലിലാണ് സ്‌ക്കൂട്ടര്‍ കണ്ടെത്തിയത്. സ്‌ക്കൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തോട്ടില്‍ നിന്നും  പുറത്തെടുത്തു. മൃതദേഹം ഇപ്പോള്‍ ബാലുശ്ശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post