മുറിഞ്ഞ് വീണ ഇലക്ട്രിക് ലൈനില്‍ തട്ടി ഏഴോളം കുറുക്കന്‍മാര്‍ ചത്തു.
byWeb Desk•
0
കൊയിലാണ്ടി കീഴരിയൂര്‍ നടുവത്തൂരില്‍ മുറിഞ്ഞ് വീണ ഇലക്ട്രിക് ലൈനില്‍ തട്ടി ഏഴോളം കുറുക്കന്‍മാര്‍ ചത്തു. കീഴരിയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് നടുവത്തൂരിലാണ് സംഭവം. കിണറുള്ളതില്‍ പറമ്പിലാണ് കുറുക്കമ്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വീശിയടിച്ച കാറ്റില്‍ മുറിഞ്ഞ് വീണ ഇലക്ട്ട്രിക ലൈനില്‍ തട്ടിയാണ് കുറുക്കമ്മാരാണ് ചത്തത്. പ്രദേശത്ത് ഇന്നലെ വലിയ തോതിലുള്ള കാറ്റ് വീശിയിരുന്നു. പറമ്പിന്റെ ഉടമകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പോസ്റ്റ്മാര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ക്കായി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു.