താമരശ്ശേരി:ഇന്നലെ വൈകുന്നേരം മുതൽ തിമിർത്തു പെയ്യുന്ന കനത്ത മഴയിൽ ഇരുതുള്ളി പുഴ കവിഞ്ഞ് താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ അണ്ടോണ, തോട്ടു മൂല, മൂലത്ത് മണ്ണിൽ എന്നീ പ്രദേശങ്ങളിലെ പതിനഞ്ചോളം വീടുകളിലും രണ്ടു കടകളിലും ജുമാ മസ്ജിദിലും വെള്ളം കയറി. പുലിക്കുന്നുമ്മൽ റാമിസ്, ഒ. ടി ബഷീർ, പുലിക്കുന്നുമ്മൽ നാസർ, ശംസുദ്ധീൻ എന്ന ബാപ്പുട്ടി, പുലിക്കുന്നമൽ ഷമീർ, സി ടി മുഹമ്മദ് ഹാജി, തോട്ടുമൂലയിൽ നിസാർ, പുലിക്കുന്നുമ്മൽ മുനീർ, റാഷിദ്, സിദ്ദീഖ്, ഹമീദ്, റംല സുഹറ, ജംഷീദ്, പിസി സനൂപ് തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ചില വീടുകളുടെ ഒന്നാം നില പൂർണ്ണമായി വെള്ളത്തിനടിയിലായി. വീട്ടുപകരണങ്ങൾ വെള്ളത്തിൽ മുങ്ങി. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചില വീടുകളിലെ വീട്ടുപകരണങ്ങൾ മറ്റു വീടുകളിലേക്കും ചില വീടുകളുടെ രണ്ടാം നിലയിലേക്കും മാറ്റി. തോട്ടുമൂലയിൽ മസ്ജിദ് ഹിദായയുടെ ഒന്നാം നില പൂർണ്ണമായും വെള്ളത്തിൽ മുങ്ങി. അൻവർ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗൺ, വർക്ക് ഷോപ്പ് എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. തോട്ടുമൂലയിൽ കൊലിക്കുന്നമ്മൽ അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള കടയിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. ഈ പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. കനത്തമഴയിൽ ൽ വെള്ളം ഉയരുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
കനത്ത മഴ:താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ അണ്ടോണ, തോട്ടു മൂല, മൂലത്ത് മണ്ണിൽ എന്നീ പ്രദേശങ്ങളിലെ പതിനഞ്ചോളം വീടുകളിലും രണ്ടു കടകളിലും ജുമാ മസ്ജിദിലും വെള്ളം കയറി.
byWeb Desk
•
0
