താമരശ്ശേരി: ജനങ്ങൾക്ക് മേൽ അധിക ബാധ്യത അടിച്ചേൽപ്പിച്ചുകൊണ്ട് അശാസ്ത്രീയമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജും വെള്ളക്കരവും പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ഈർപ്പോണയിൽ നടന്ന വനിതാ ലീഗ് സംഗമം ആവശ്യപ്പെട്ടു. കുത്തനെ വർധിപ്പിച്ച കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് ഭാഗികമായി കുറക്കാൻ വേണ്ടിയാണ് സർക്കാർ തീരുമാനിച്ചത്. ഇത് ശരിയായ നടപടിയല്ല. അന്യായമായി വർദ്ധിപ്പിച്ച പെർമിറ്റ് ഫീ പൂർണ്ണമായി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ്, വനിതാ ലീഗ് പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഹരിത ശ്രീ വനിത സ്വയം സഹായ സംഘം വാർഡ് തല രൂപീകരണത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ കൗസർ ഉദ്ഘാടനം ചെയ്തു. റംല വി.കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സുബൈർ വെഴുപ്പൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ബി.എം ആർഷ്യ പദ്ധതി വിശദീകരിച്ചു.. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫസൽ ഈർപ്പോണ, ജുറൈജ് സംസാരിച്ചു.. ബുഷ്റ സ്വാഗതവും സാജിത നന്ദിയും പറഞ്ഞു...
ചിത്രം : ഹരിതശ്രീ വനിത സ്വയം സഹായ സംഘം ഈർപ്പോണ വാർഡ് തല അംഗത്വ ഫോറം വിതരണോദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ബി.എം ആർഷ്യ നിർവഹിക്കുന്നു.
