കോഴിക്കോട് ലഹരി വില്പനക്ക് ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ എംഡിഎംഎയുമായി വീണ്ടും പിടിയിൽ മലപ്പുറം പുളിക്കൽ പാലിച്ചിചാലിൽ നൗഫൽ എന്ന ഈച്ച നൗഫൽ (31) ഫാറൂഖ് കോളേജ് കോടമ്പുഴ മഠത്തിൽ അബ്ദുൽ നൗഷാദ് (28) എന്നിവരാണ് പിടിയിലായത്
വിപണിയിൽ പത്ത് ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം എംഡിഎംഎ
ഇവരിൽ നിന്നും കണ്ടെടുത്തു.
ബംഗ്ലൂരുവിൽ നിന്നും ഇവിടെ എത്തിച്ച് പാക്കറ്റുകളാക്കി ബീച്ചുകൾ മാളുകൾ എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൗഫൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാലാഴി കണ്ണൻ ചിന്നൻ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽഡാൻസാഫും പന്തീരാങ്കാവ് പോലീസും നടത്തിയ പരിശോധയിലാണ് പിടിയിലായത്
ഡാൻസാഫ്എസ്ഐ
മനോജ് എടയേടത്ത് ഫാറൂഖ് എസ് ഐ വിനയൻ
എ എസ് ഐ അബ്ദുറഹിമാൻ
സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് മൂസാൻ വീട്
സിവിൽ പോലീസ് ഓഫീസർമാരായ സുനോജ് കാരയിൽ ഇവി അതുൽ
പി അഭിജിത്ത്
എൻ കെ ശ്രീശാന്ത്
എം കെ ലതീഷ്
പി കെ സരുൺ കുമാർ
പി കെ ദിനീഷ്
എന്നിവർ നേതൃത്ത്വം നൽകി
