Trending

ഒളിഞ്ഞുനോട്ടം; ഞരമ്പുരോഗിയുടെ ദൃശ്യം CC tv യിൽ.




താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഭാഗത്ത് വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിൻ്റെ ദൃശ്യം CC tv യിൽ, വീടിൻ്റെ മുറ്റത്ത് ഉണ്ടായിരുന്ന ഏണിയെടുത്ത് ചുമരിൽ ചാരി വീടിൻ്റെ ജനലിലൂടെ  കടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കാൻ ശ്രമിക്കുന്ന യുവാവിൻ്റെ ദൃശ്യമാണ് cctv യിൽ പതിഞ്ഞത്.

പ്രദേശത്ത് ഞരമ്പുരോഗികളുടെ ശല്യം പതിവായതിനാൽ നാട്ടുകാർ വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് തിരച്ചിൽ നടത്തിവരികയായിരുന്നു.കഴിഞദിവസം രാത്രി മറ്റൊരു യുവാവിനെ ഇതേപോലെ ടറസിൽ കയറി ഒളിഞ്ഞു നോക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. രണ്ടും ഒരാൾ തന്നെയാണോ എന്ന് പരിശോധിച്ചു വരികയാണ്. മുമ്പ് 4 തവണ ഒളിഞ്ഞുനോട്ടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ cctv സ്ഥാപിച്ചത്.

ഇതിൽ ഏറ്റവും വലിയ തമാശ ഞരമ്പുരോഗിയെ പിടികൂടുന്നതിനായി വിവരങ്ങൾ കൈമാറാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് ആളാണ് കഴിഞദിവസം പിടിയിലായത്.ഗ്രൂപ്പുവഴി നാട്ടുകാരുടെ നീക്കം ഇയാൾ കൃത്യമായി മനസ്സിലാക്കിയിരുന്നു

Post a Comment

Previous Post Next Post