താമരശ്ശേരി ചുരം ഒൻപതാം വളവിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് രണ്ടു പേർക്ക് പരുക്കേറ്റു.നോളേജ് സിറ്റിയിലെ ഹോട്ടൽ ടൈഗ്രിസ് ജീവനക്കാരായ ബംഗാൾ സ്വദേശികൾക്കാണ് പരുക്കേറ്റത്.റോഡിൽ കിടക്കുകയായിരുന്ന അതിഥി തൊഴിലാളികളായ
റോഹൻ (22), മഖ്സദ് എന്നിവരെ സാരമായ പരുക്കുകളോടെ അതുവഴി വന്ന മലപ്പുറം സ്വദേശികൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു, തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താമരശ്ശേരി ചുരത്തിൽ സ്കൂട്ടർ അപകടം, രണ്ടു പേർക്ക് സാരമായി പരുക്കേറ്റു.
byWeb Desk
•
0
