Trending

ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു; 2 പേർക്ക് ദാരുണാന്ത്യം, 8 പേരെ രക്ഷപ്പെടുത്തി





ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. എട്ടോളം പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിലെ വെൽക്കം ഏരിയയിൽ രാവിലെ 7 മണിക്കാണ് സംഭവം ഉണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും തകർച്ചയുടെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

തകർന്നുവീണ കെട്ടിടത്തിനുള്ളിൽ നിന്ന് 14 മാസം പ്രായമുള്ള ഒരു കുട്ടിയേയും, നാല് പുരുഷന്മാരെയും മൂന്ന് സ്ത്രീകളെയും പുറത്തെടുത്തുവെന്നാണ് ആദ്യം ലഭിച്ച വിവരം. മുതിർന്നവരെ ജെപിസി ആശുപത്രിയിലും കുഞ്ഞിനെ ജിടിബി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്


നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അഗ്നിശമനസേനാംഗങ്ങൾ അറിയിക്കുന്നത്. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ നാട്ടുകാർ സഹായിക്കുന്നുണ്ടെന്നും, രക്ഷാപ്രവർത്തനങ്ങൾക്ക് സഹകരിക്കുന്നുണ്ടെന്നും എഎൻഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.


Post a Comment

Previous Post Next Post