അരീക്കോട്:
കോഴിക്കോട്- മലപ്പുറം ജില്ലാ അതിർത്തിയിലെ
അരീക്കോടിനടുത്ത് വടക്കുംമുറി കളപ്പാറയിലെ കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ കെമിക്കൽ ടാങ്കിൽ വീണ് ഉണ്ടായ അപകടത്തിലാണ് അതിഥി തൊഴിലാളികളായ 3 പേർ മരിച്ചത്.
ഇന്ന് രാവിലെ 11 മാണിയോടെയായിരുന്നു അപകടം.
ശുജീകരണത്തിന് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്
ബിഹാർ ആസാം സ്വദേശികളായ
ബികാസ് കുമാർ ,ഹിദേശ് ശരണ്യ സമദ് അലി എന്നിവരാണ് മരണപ്പെട്ടത്
മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
അരീക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു