Trending

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ഇന്നോവ നാലു വാഹനങ്ങളിൽ ഇടിച്ചു, 5 പേർക്ക് പരുക്ക്.




താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ ചുങ്കം ബിഷപ്  ഹൗസിനു മുൻവശം നിയന്ത്രണം വിട്ട ഇന്നോവ  നിർത്തിയിട്ട കാറിലും ,റോഡരികിൽ നിർത്തിയിട്ട് മത്സ്യം വിൽക്കുന്ന ഗുഡ്സ് ഓട്ടോയിലും, രണ്ടു സ്കൂട്ടറുകളിലും ഇടിച്ചു.

നിർത്തിയിട്ട കാറിൽ ഉണ്ടായിരുന്ന നിലമ്പൂർ സ്വദേശികളായ നിധിൻ, മകൾ നിഹാരിക (7), മത്സ്യ വിൽപ്പനക്കാരനായ താമരശ്ശേരി പള്ളിപ്പുറം സ്വദേശി  സിനാൻ, അതിഥി തൊഴിലാളിയായ വാഹിദ്, അപകടം വരുത്തിവെച്ച കാറിൻ്റെ ഡ്രൈവർ ബാലുശ്ശേരി എം എം പറമ്പ സ്വദേശി ഷാൻ എന്നിവർക്കാണ് പരുക്കേറ്റത്. തലനാരിഴക്കാണ് മത്സ്യകിച്ചവടക്കാരായ സിനാനും, വാഹിദും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇടിച്ചു തെറിപ്പിച്ച വാഹനങ്ങൾ എല്ലാം റോഡരികിൽ നിർത്തിയിട്ടതായിരുന്നു. രാത്രി 9 മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്നോവ കാർ അമിത വേഗതയിൽ ആയിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു

Post a Comment

Previous Post Next Post