താമരശ്ശേരി: താമരശ്ശേരിയിൽ കാർ ഇടിച്ച് മധ്യവയസ്കൻ മരിച്ചു. വടകര ഓഞ്ചിയം കല്ലേരി വീട്ടിൽ രാജേഷ് ബാബു (50) ആണ് മരിച്ചത്. താമരശ്ശേരി -എടവണ്ണ റോഡൽ താമരശ്ശേരിക്ക് സമീപം അമ്പലമുക്കിൽ വെച്ചാണ് അപകടം. ട്രാവല്ലർ വാനിൽ പാലക്കാട് മരണവീട്ടിലേക്ക് പോകുകയായിരുന്ന സംഘം വാഹനം കേടായതിനെ തുടർന്ന് റോഡരികിൽ നിർത്തി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറി തിരികെ റോഡ് മുറിച്ചു കടക്കുമ്പോൾ അരീക്കാട് സ്വദേശികൾ സഞ്ചരിച്ച KL 10 BK 9191 നമ്പർ ടാറ്റ പഞ്ച് കാർ മുക്കം ഭാഗത്ത് നിന്നും അമിത വേഗതയിൽ എത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടം വരുത്തിവെച്ച കാർ നിർത്താതെ പോയതിനെ തുടർന്ന് നാട്ടുകാർ പിന്തുടർന്ന് കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ അമ്പായത്തോട് വെച്ച് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
രാത്രി 10 മണിക്കായിരുന്നു അപകടം, മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.