Trending

യെമൻ പൗരനെ വധിച്ച കേസ്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ്





യെമൻ പൗരനെ വധിച്ച കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവ്. ജൂലൈ 16ന് നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടത്. 

ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. 

കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് ഒരു മില്യന്‍ ഡോളര്‍ (8.57 കോടി രൂപ) ആണ്. സനായിലെ ജയിലില്‍ 2017 മുതല്‍ തടവിലാണ് നിമിഷ. ഇറാന്‍ ഇടപെടലും ഫലംകണ്ടില്ല . 

 വധശിക്ഷാ തീരുമാനം  ഇന്ത്യന്‍ എംബസിയെ അറിയിച്ചു. 

നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു നടത്തിയ ക്രൂര പീഡനമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. 

Post a Comment

Previous Post Next Post