പരപ്പൻപൊയിൽ ഒകെ സൗണ്ട് എന്ന വാടക സ്റ്റോറിൽ നിന്നും കല്യാണത്തിന് എന്ന് പറഞ്ഞാണ് ബിരിയാണി ചെമ്പുകളും, ഉരുളികളും വാടകക്കെടുത്ത്.
ശനിയാഴ്ച കൊണ്ടുപോയ പാത്രങ്ങൾ ഞായറാഴ്ചടങ്ങ് കഴിഞ്ഞ് തിങ്കളാഴ്ചയും തിരികെ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.
ഉടനെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല.
വിൽപ്പന നടത്തിയ പാത്രങ്ങൾ പൂനൂരിലാണ് ഇറക്കിയത് എന്ന് ഗുഡ്സ് ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൂനൂരിലെ ആക്രിക്കടയിൽ നിന്നും ഒ കെ സൗണ്ട് ഉടമ തന്നെ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു, തുടർന്ന് പോലീസിൽ വിവരമറിയിച്ചു.
ഇവ പോലീസ് നിർദ്ദേശത്തെ തുടർന്ന് പിന്നീട് ആക്രിക്കട ഉടമ വാടക സ്റ്റോറിൽ എത്തിച്ചു നൽകി.
ഇതു വരെ മോഷ്ടാക്കൾ പരീക്ഷിക്കാത്ത പുത്തൻ രീതിയാണ് യുവാവ് പരീക്ഷിച്ചത്, വാടകക്ക് വിളിച്ച ഓട്ടോ പരപ്പൻ പൊയിലിൽ തന്നെ ഓടുന്നതായതിനാലും , വിൽപ്പന നടത്തിയത് പൂനൂരിൽ ആയത് കൊണ്ടും കട ഉടമക്ക് തന്നെ പാത്രങ്ങൾ കണ്ടെത്താൻ സാധിച്ചു.
സമാന രൂപത്തിൽ തച്ചംപൊയിലിലെ വാടക സ്റ്റോറിലും യുവാവഎത്തിയതായ വിവരം പുറത്തു വരുന്നുണ്ട്, എന്നാൽ ഇവിടെ നിന്നും പാത്രങ്ങൾ നൽകിയിരുന്നില്ല.
ഇത്തരം മോഷ്ടാക്കൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ നിത്യവൃത്തിക്കായി വാടക സ്ഥാപനങ്ങൾ നടത്തുന്നവർക്ക് മുന്നോട്ട് പോകാൻ സാധിക്കാതെ വരും