Trending

ശാന്താറാം പുരസ്കാരം പ്രമുഖ സാമൂഹിക ആരോഗ്യ പ്രവർത്തകൻ സി പി അബ്ദുൽ ഖാദർ മാസ്റ്റർക്ക്





കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ് ഏർപ്പെടുത്തിയ ഡോ: ശാന്താറാം മൂന്നാമത് പുരസ്കാരം പ്രമുഖ സാമൂഹിക ആരോഗ്യ പ്രവർത്തകൻ സി പി അബ്ദുൽ ഖാദർ മാസ്റ്റർക്ക് .

പുതുപ്പാടിയിലെ ജനകീയ ഡോക്ടർ ശാന്താറാമിന്റെ  സ്മരണാർത്ഥം ആരോഗ്യ സാമൂഹ്യ സേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പുതുപ്പാടി , കോടഞ്ചേരി പഞ്ചാത്തുക്കളിൽ നിന്ന് നിസ്വാർഥ സേവനം ചെയ്യുന്നവർക്ക് കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ്  ഏർപ്പെടുത്തിയ മൂന്നാമത് അവാർഡിന് പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിൽ സി പി അബ്ദുൽ ഖാദർ മാസ്റ്റർ അർഹനായി. 31 വർഷം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും ശേഷം പെയിൻ & പാലിയേറ്റീവ് രംഗത്ത് സജീവമായി പ്രവർത്തനംകാഴ്ചവെച്ചതിനാണ്  അവാർഡിന് പരിഗണിക്കപ്പെട്ടത്. മൂന്നാം ചർമ വാർഷികദിനത്തിൽ (ജൂലൈ 23 ) പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ശരീഫ് പുരസ്‌കാരം കൈമാറി. 
ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് എ പി ബഷീർ അധ്യക്ഷത വഹിച്ചു
വി കെ കാദർ, സി കെ ബഷീർ, സഗീർ എരഞ്ഞോണ, പ്രണവ് മോഹൻ, ടി കെ സുബൈർ, ഷൈജൽ എ, എ പി . മുഹമ്മദ്, ആർ.കെ മനാഫ്, ഷഫീക് എ കെ, യൂസുഫ് സി ടി എന്നിവർ സംസാരിച്ചു. 
ആർ കെ ഷാഫി സ്വാഗതവും മുജീബ് പി.എസ്. നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post