താമരശ്ശേരി: ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയുയർത്തുന്ന, ദുർഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാൻ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തിയ സമരത്തിന് നേരെ ഫ്രഷ് കട്ട് മാനേജ്മെൻ്റ് അഴിച്ചുവിട്ട ആക്രമണം പ്രതിഷേധാർഹമാണ്.
സമാധാനപരമായി സമരം ചെയ്യുന്നവർക്ക് നേരെ നടന്ന ഈ കൈയേറ്റം അംഗീകരിക്കാനാവില്ല. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.
പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാൻ്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാൻ അധികൃതർ തയ്യാറാകണമെന്ന് കൊടുവള്ളി എം എൽ എ ഡോ.എം കെ മുനീർ ആവശ്യപ്പെട്ടു.