താമരശ്ശേരി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട താമരശ്ശേരി സ്വദേശി ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പൊലീസ് കേസ് എടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനും അഭിഭാഷകനുമായ പി പി സന്ദീപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. വിദേശത്തുള്ള ആബിദ് ഫെയ്സ്ബുക്കിലൂടെയാണ് വിദ്വേഷ പ്രചരണം നടത്തിയത്.
മലേഷ്യയിൽ വെച്ചാണ് ആബിദ് എഫ് ബി യിൽ പോസ്റ്റിട്ടത്.
പ്രതിഷേധങ്ങളെ തുടർന്ന് പോസ്റ്റ് FB യിൽ നിന്നും ആബിദ് പിൻവലിച്ചിരുന്നെങ്കിലും ഇതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.വി എസിനെ ഇസ്ലാം മതവിരോധിയായി ചിത്രീകരിക്കുന്ന രൂപത്തിലുള്ളതായിരുന്നു FB പോസ്റ്റ്.
ഇയാളുടെ താമരശ്ശേരിയിലെ സ്ഥാപനത്തിനു മുന്നിൽ ഇന്നലെ പ്രതിഷേധവുമായി എത്തിയ DYFI പ്രവർത്തകർ പോസ്റ്റർ പതിച്ചിരുന്നു.
ആബിദിൻ്റെ വിദേശബന്ധത്തെ കുറിച്ചും, ചാരിറ്റിയുടെ മറവിൽ നടത്തുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് DYFI ആവശ്യപ്പെട്ടു.