Trending

മണാശ്ശേരിയിൽ വൻ എം ഡി എം എ വേട്ട ,യുവാവ് പിടിയിൽ





മുക്കം: മണാശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.

മാരക ലഹരി മരുന്നായ 83 .64 ഗ്രാം എം ഡി എം എ യുമായി  കോഴിക്കോട്  പാഴൂർ സ്വദേശി കുറുമ്പ്രമ്മൽ അഹമ്മദ് ഫാരിസ് ( 40 ) നെയാണ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെ മണാശ്ശേരി എം. എ .എം. ഒ കോളേജിനടുത്തുവെച്ച് KL- 57- M- 2431 നമ്പർ സ്കൂട്ടർ സഹിതം പിടി കൂടിയത്. പോലീസ് സംഘത്തെ കണ്ടു സ്കൂട്ടർ നിർത്തി ഓടി രക്ഷപ്പെടുന്നതിനിടെ പോലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

കോഴിക്കോട് ജില്ലയിലെ എം.ഡി.എം .എ യുടെ മൊത്തവിൽപ്പനക്കാരനാണ് ഇയാൾ.വിൽപ്പനക്കായുള്ള നിരവധി സിപ്പ് ലോക്ക് കവറുകളും ഡിജിറ്റൽ ത്രാസും ഇയാളിൽ നിന്ന് കണ്ടെടുത്തു.,മലപ്പുറം, കോഴിക്കോട് , മുക്കം, കുന്നമംഗലംഭാഗങ്ങളി ലെ ചില്ലറ വിൽപ്പനക്കാർക്ക് ഇയാളാണ് ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്നത്.ബാംഗ്ലൂരിലുള്ള എം.ഡി.എം.എ.യുടെ മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ ലഹരി എത്തിക്കുന്നത്.ഇയാൾ രണ്ടുമാസത്തോളമായി കോഴിക്കോട് റൂറൽ ഡാൻസാഫിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മയക്കുമരുന്ന് കേസുണ്ട്.

 കോഴിക്കോട് റൂറൽ എസ് .പി . കെ .ഇ .ബൈജു ഐ.പി.എസിന്റെ കീഴിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.

നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡി .വൈ .എസ് .പി .കെ. സുശീർ,.എന്നിവരുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്. ഐ .രാജീവ്ബാബു , സീനിയർ സി.പി .ഓ മാരായ ജയരാജൻ പനങ്ങാട്,  ജിനീഷ് ബാലുശ്ശേരി, മുക്കം എസ്.ഐ മാരായ സന്തേഷ് കുമാർ, ആൻ്റണി ക്ലീറ്റസ്,,എ.എസ് .ഐ അബ്ദുൾ റഷീദ്, സി പി   ഒ മാരായ പി.കെ അനസ്, പി കെ രാഗേഷ്, പി.എ. അഭിലാഷ്, അർ.കാർത്തിക്  എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post