താമരശ്ശേരി: താമരശ്ശേരി ചർച്ച് റോഡിൽ ചുണ്ടക്കുന്ന് ഭാഗത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടക്കുന്ന ചൂതാട്ട കേന്ദ്രം ജനങ്ങളുടെ സൌര്യ ജീവിതം തകർക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
ചൂതാട്ടക്കാർക്കൊപ്പം അവരെ ലക്ഷ്യം വച്ചു വരുന്ന ലഹരി മാഫിയ സംഘങ്ങളെ കൊണ്ടുമാണ് പ്രദേശവാസികൾ പൊറുതി മുട്ടിയത്.
ചുണ്ടക്കുന്ന് ഭാഗത്തെ
നിരവധി വിദ്യാർത്ഥികളും, വിവിധ സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന സ്ത്രീകളും രാത്രി വൈകിയും സഞ്ചരിക്കുന്ന
ചർച്ച റോഡിൽ ചുണ്ടക്കുന്ന് ഭാഗത്ത് ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫ്ലാറ്റ് കേന്ദ്രീകരിച്ച് രാപകലില്ലാതെ നടക്കുന്ന ചൂതാട്ടക്കാരും അവിടെയെത്തുന്നവരെ ഇറങ്ങുന്ന ലക്ഷ്യം വെച്ച് വരുന്ന ലഹരി വിൽപ്പനക്കാരുമാണ് പ്രദേശവാസികളുടെ സൌര്യ ജീവിതത്തിന്ന് ഭീഷണിയാവുന്നത്.
ഫ്ലാറ്റിനോട് ചേർന്ന് വാഹനം നിർത്താതെ തൊട്ടടുത്ത കെട്ടിടങ്ങളുടെയും, വീടുകളുടെയും മുമ്പിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ആളുകളുടെ ശ്രദ്ധയിൽ പെടുകയും ഇത് നിരീക്ഷിച്ച് വരികയും ചെയ്യുന്നതിനിടെ കഴിഞ്ഞദിവസം ഭർത്താവ് മരണപ്പെട്ട ഒരു സ്ത്രീയുടെ അധീനതയിൽ യുള്ള വീടിനോട് ചേർന്ന് ബിൽഡിങ്ങിനും മുൻവശം നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടെന്നും അവിടെനിന്ന് ആളുകൾ തൊട്ടടുത്ത് പോയതായി ആ സ്ത്രീ വിളിച്ച് അറിയിച്ചത് പ്രകാരം എത്തിയ പ്രദേശവാസികൾ നടത്തിയ പരിശോധനയിൽ ഫ്ലാറ്റിനുള്ളിൽ നിന്ന് ഇരുപതോളം ആളുകൾ ഇറങ്ങിയോടി അവരുടെ വാഹനങ്ങൾ കയറി രക്ഷപ്പെടുകയും ചെയ്തു,
നാട്ടുകാർ വാഹനങ്ങൾ തടയാൻ ശ്രമിച്ചെങ്കിലും ആളുകൾക്ക് നേരെ പാഞ്ഞ് എടുക്കുകയും വാഹനം ദേഹത്ത് തട്ടിക്കാൻ ശ്രമിച്ച് രക്ഷപ്പെടുകയും ചെയ്തതായി നാട്ടുകാർ പറഞ്ഞു.
വിവരമറിഞ്ഞ് കൂടുതൽ ആളുകൾ സ്ഥലത്ത് എത്തിയപ്പോഴേക്കും എല്ലാവരും കടന്നു കളഞ്ഞു .
ഫ്ലാറ്റ് ഉടമസ്ഥനോട് കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടെ അദ്ദേഹത്തിൻ്റെ കൂടെ എത്തിയ സുഹൃത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് നേരെ അക്രമത്തിന് മുതിരുകയും ചെയ്തതായും നാട്ടുകാർ പറഞ്ഞു.
പിന്നീട് നാട്ടുകാർ വിവരം അറിയിച്ചത് പ്രകാരം താമരശ്ശേരി പോലീസ് സ്ഥലത്തെത്തി .
ആർക്കാണ് ഫ്ലാറ്റ് വാടകക്ക് നൽകിയത് എന്നതിനെ കുറിച്ച് കൃത്യമായ മറുപടി നൽകാൻ ഉടമക്ക് സാധിച്ചില്ല എന്നും നാട്ടുകാർ പറഞ്ഞു.
ജനങ്ങളുടെ സൌര്യ ജീവിതം തകർക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ചുണ്ടക്കുന്ന് നിവാസികൾ പറഞ്ഞു.
എന്നാൽ ഫ്ലാറ്റിലെ താമസക്കാരെ സംബന്ധിച്ച എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും, നിയമവിരുദ്ധമായ പ്രവൃത്തി ആരെങ്കിലും നടത്തുന്നുണ്ടെങ്കിൽ അവർക്കെതിരെ നടപടിയുമായി മുന്നോട്ടു പോകാൻ പോലീസുമായി സഹകരിക്കുമെന്നും ഫ്ലാറ്റുടമ പറഞ്ഞു.