Trending

വന്ദേഭാരതിൻ്റെ ഉദ്ഘാടന യാത്രക്കായി കേരളത്തിലെത്തി ജ്യോതി മൽഹോത്ര; യാത്രയിൽ വി മുരളീധരനൊപ്പം





കൊച്ചി: ചാരവൃത്തിക്ക് പിടിയിലായ ജ്യോതി മൽഹോത്ര വന്ദേഭാരതിൻ്റെ ഉദ്ഘാടനത്തിനായി കേരളത്തിൽ. വന്ദേഭാരതിൻ്റെ ഉദ്ഘാടന യാത്രയിൽ ജ്യോതി മൽഹോത്ര പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം - കാസർകോട് വന്ദേഭാരതിൻ്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മൽഹോത്ര യാത്രചെയ്തത്. ഉദ്ഘാടന യാത്രയിൽ ഒപ്പം കേന്ദ്ര മന്ത്രി വി മുരളീധരനും ഉണ്ടായിരുന്നു. കാസർകോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മൽഹോത്ര യാത്ര ചെയ്തത്. 2023 ഏപ്രിൽ 25-നാണ് ഇവർ കാസർകോട് എത്തിയത്.


Post a Comment

Previous Post Next Post