കുന്ദമംഗലം:
പോക്സോ കേസിൽ ഓട്ടോ ഡ്രൈവറെ കുന്ദമംഗലം പോലീസ് അറസ്റ്റു ചെയ്തു. വാവാട് ടൗണിലെ ലീഗ് പ്രാദേശിക നേതാവായ കെ പി അബ്ദുൽ ഗഫൂറിനെയാണ് ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്
പ്ലസ് ടു വിദ്യാർഥിനി ക്കെതിരെയാണ് ഓട്ടോ ഡ്രൈവറായ അബ്ദുൽ ഗഫൂർ ലൈംഗികാതിക്രമം നടത്തിയത്.
പെൺകുട്ടിയുടെ പരാതിയിൽ കൊടുവള്ളി വാവാട് സ്വദേശി പേക്കണ്ടിയിൽ അബ്ദുൾ ഗഫൂറിനെ (50)യാണ് കുന്ദമം ഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥിനിയെ വീടിന് സമീപം ഇറക്കിത്തരാമെന്ന് പറഞ്ഞ് ഓട്ടോഡ്രൈവറായ പ്രതി തന്റെ ഓട്ടോയിൽ നിർബന്ധിപ്പിച്ച് കയറ്റി ലൈംഗികാതിക്രമം നടത്തുക യായിരുന്നു എന്നാണ് കേസ്.
വിദ്യാർഥിനി വാഹനം നിർത്താൻ ബഹളം വെച്ചപ്പോൾ വാഹ നത്തിൽനിന്നിറക്കി പ്രതി രക്ഷ പ്പെടുകയായിരുന്നു.
വിദ്യാർഥി നിയുടെ പരാതിയിൽ കുന്ദമം ഗലം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സബ് ഇൻസ്പെക്ടർ മാരായ നിധിൻ, ജിബിഷ എന്നി വർ ചേർന്ന് പ്രതിയെ കുന്ദമംഗ ലത്തുനിന്ന് കസ്റ്റഡിയിലെടു ക്കുകയുമായിരുന്നു.