Trending

CPI(M) നും DYFIക്കുമെതിരെ വ്യാജ വാർത്തകൾ, തയ്യാറാക്കുന്നത് കോൺഗ്രസ്സ് കൊച്ചി ഓഫീസിൽ.





കേരളത്തിലെ മന്ത്രിമാർക്കും, സി പി ഐ (എം)നും, ഡിവൈഎഫ്ക്കുമെതിരെ നിരന്തരം വ്യാജ വാർത്തകൾ തയ്യാറാക്കാൻ കോൺഗ്രസ്സ് കൊച്ചി ഓഫീസിൽ പ്രത്യേക വിഭാഗം.

വിനായക് പാർത്ഥസാരതി എന്ന കണ്ടൻ്റ് ക്രിയേറ്ററെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്. വാർത്തകൾ തയ്യാറാക്കുന്ന കേന്ദ്രം പ്രവർത്തിക്കുന്നതും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൊച്ചി ഓഫീസിൽ തന്നെയാണെന്നും താൻ ഔദ്യോഗിക ചുമതലക്കാരനാണെന്നും ഫെയ്സ് ബുക്ക് പേജിൻ്റെ പ്രൊഫയലിൽ പറയുന്നുണ്ട്. 

മതവിദ്വേഷം പരുത്ത പോസ്റ്ററാണ് ഇന്നലെ മന്ത്രി ശിവൻകുട്ടിയുടെ പേരിൽ പ്രചരിപ്പിച്ചെതെങ്കിൽ ഇന്ന് മന്ത്രി മുഹമ്മദ് റിയാസിനെതിരെയാണ് പോസ്റ്റർ.

കോൺഗ്രസ് ഓഫീസിൽ നിന്നും തയ്യാറാക്കി വിടുന്ന പോസ്റ്ററുകൾ നിരവധി കോൺഗ്രസ്സ് അനുകൂല ഗ്രൂപ്പുകളിലും, പേജുകളിലും, കൂടാതെ പ്രവർത്തകരും പങ്കുവെക്കുന്നുണ്ട്. വ്യാജവാർത്തക്കെതിരെ DYFI പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന FB പേജ്ലിക്👇

https://www.facebook.com/share/15pBtFmrXt/



Post a Comment

Previous Post Next Post