മിനി ബൈപ്പാസിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഏതാനും ബസ്സുകൾക്ക് പോലീസ് പിഴ ചുമത്തിയിരുന്നു.
എന്നാൽ വാടിക്കൽ, നരുക്കിനി ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന ചില സ്വകാര്യ ബസ്സുകൾക്ക് മിനി ബൈപ്പാസ് വഴി പെർമിറ്റ് നൽകിയിട്ടുണ്ട്.
ബസ്സുകൾ മിനി ബൈപ്പാസ് വഴി കടന്നു വരുമ്പോൾ ദേശീയ പാതയിൽ നിന്നും മിനി ബൈപ്പാസിcലക്ക് കയറേണ്ട മറ്റു വാഹനങ്ങൾ ഏറെ പ്രയാസപ്പെടുകയാണ്. മിക്ക സമയത്തും റോഡിൻ്റെ ഒരു വശത്ത് കൊയിലാണ്ടി ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ആളുകളെകയറ്റുന്നുണ്ടാവും, ഈ അവസരത്തിൽ എതിർദിശയിൽ ബസ്സുകൾ വന്നാൽ റോഡാകെ ബ്ലോക്കാവും ,ഇക്കാരണത്താലാണ് ഇതുവഴി പട്ടണത്തിലേക്ക് ബസ്സുകൾ പ്രവേശിക്കരുത് എന്ന മുന്നറിയിപ്പ് നൽകിയത്.