Trending

സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചഡോക്ടർ അബ്ദുൽ റഷീദിനെ ആദരിച്ചു.




താമരശ്ശേരി: ആരോഗ്യമേഖലയിലെ ഇരുപത്തി ഒൻപത് വർഷത്തെ സേവനത്തിന് ശേഷം സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചഡോ: അബ്ദുൽ റഷീദിന് ജന്മനാടായ താമരശ്ശേരിയിൽ വെച്ച് ആദരം നൽകി. താമരശ്ശേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ
വ്യാഴാഴ്ച വൈകീട്ട്‌4 മണിക്ക് താമരശ്ശേരി വ്യാപാര ഭവനിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിലായിരുന്നു ആദരിക്കൽ ചടങ്ങ്. നജീബ് കാന്തപുരം എം.എൽ.എ, ഉദ്ഘാടനം ചെയ്തു. 
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, എ. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു.മുൻ എം എൽ .എ. മാരായ , വി.എം.ഉമ്മർ മാസ്റ്റർ, കാരാട്ട് റസാഖ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസി: കെ.എം.അഷ്റഫ് മാസ്റ്റർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: ജോസഫ് മാത്യു, കെ.ബാബു, പി.സി ഹബീബ് തമ്പി ടി എം പൗലോസ്, പി.സി അഷ്റഫ്, താമരശ്ശേരി ഡിവൈ.എസ്.പി.
കെ. സുഷീർ, കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ശ്രീജയൻ.സൺ റൈസ് ഹോസ്പിറ്റൽ 
ചെയർമാൻ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത്,
ഡോ വികുട്ടിയാലി, പി.പി. കുഞ്ഞായിൻ, നൗഫിറ മുഹമ്മദ്, സി.ടി.വനജ വി.കെ.അഷ്റഫ്,
പി.ഗിരീഷ് കുമാർ, അമീർ മുഹമ്മദ് ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
പി.ടി.മുഹമ്മദ് ബാപ്പു സ്വാഗതവും  റാഷി താമരശ്ശേരി നന്ദിയും പറഞ്ഞു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ വെച്ച് ആദരിക്കുകയും ചെയ്തു.
ഡോ.അബ്ദുൽ റഷീദ് മറുപടി പ്രസംഗം നടത്തി.

Post a Comment

Previous Post Next Post