Trending

തൊഴിലുറപ്പ് തൊഴിലാളിയുടെ മാല മോഷ്ടിച്ചു; സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍



പാലക്കാട്: മാല മോഷണത്തിന് എയ്ഡഡ് സ്‌കൂള്‍ ജീവനക്കാരന്‍ പിടിയില്‍. പാലക്കാട് ആലത്തൂരിലാണ് സംഭവം. ചൂലനൂരിലെ എയ്ഡഡ് സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്താണ് പിടിയിലായത്.


മാല കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാഴ്ച മുമ്പാണ് തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാള്‍ മോഷ്ടിച്ചത്. മാല 1,11000 രൂപയ്ക്ക് വിറ്റെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

Post a Comment

Previous Post Next Post