Trending

നീറ്റ് പ്രവേശന പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ പാർവാന കെ വിനുവിനെ താമരശ്ശേരി പൗരാവലി ആദരിച്ചു.





താമരശ്ശേരി:
NEET  2025 പ്രവേശന പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ താമരശ്ശേരി ചുങ്കം സ്വദേശി പാർവാന കെ ബിനുവിനെ താമരശ്ശേരി പൗരാവലി ആദരിച്ചു. 


  പൗരാവലിക്ക് വേണ്ടി എം എൽ എ നജീബ് കാന്തപുരം ഉപഹാരം കൈമാറി. മുൻ എം എൽ എ മാരായ കാരാട്ട് റസാഖ്, വി എം ഉമ്മർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഷറഫ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ, ഡോ.റഷീദ്, റാഷി താമരശ്ശേരി തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

താമരശ്ശേരി ചുങ്കം സ്വദേശിയും കുന്ദമംഗലം ഹയർസെക്കൻ്ററി സ്കൂൾ അധ്യാപകനുമായ ബിനുകുമാർ, കോടഞ്ചേരി ഗവ.കോളേജ് അസോസിയേറ്റ് പ്രൊഫസർ കെ ടി മഞ്ജുഷ ദമ്പതികളുടെ മകളാണ് പാർവാന.

ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസുവരെ അൽഫോൺസ ഇംഗ്ലീഷ് മീഡിയം സ്കൂളിലും, +1, +2 പഠനം കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലുമാണ് പഠിച്ചിരുന്നത്.

 

Post a Comment

Previous Post Next Post