കൊയിലാണ്ടി ഭാഗത്തു നിന്നും ചുങ്കം വഴി താമരശ്ശേരിയിലേക്ക് സർവീസ് നടത്തേണ്ട സ്വകാര്യ ബസ്സുകൾ അനധികൃതമായി മിനി ബൈപ്പാസ് വഴി താമരശ്ശേരിയിലേക്ക് പ്രവേശിച്ചതിനാണ് പിഴ ചുമത്തിയത്.
ഇത്തരത്തിൽ റൂട്ട് മാറി ഓടുന്ന മുഴുവൻ ബസ്സുകൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ട്രാഫിക്ക് എസ് ഐ സത്യൻ അറിയിച്ചു.
മിനി ബൈപ്പാസിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ അവസരത്തിലാണ് കർശന നടപടിക്ക് പോലീസ് തയ്യാറായത്. വരും ദിവസങ്ങളിലും നടപടി തുടരും.