Trending

അമീബിക് മസ്തിഷ്ക ജ്വരം: മെഡിക്കൽ പഠനസംഘം താമരശ്ശേരിയിൽ പരിശോധന നടത്തി.




അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട അനയയുടെ താമരശ്ശേരിയിലെ വീട്ടിലും, സമീപത്തെ കുളത്തിലും, പരിസര പ്രദേശങ്ങൾ, കുടിവെള്ള സ്രോതസ് എന്നിവിടങ്ങളിലെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ്
കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പഠനസംഘം പരിശോധന നടത്തി.
 അസോസിയേറ്റഡ് പ്രൊഫസർ ഡോ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ, ഡോക്ടർമാരായ ആഷിക്, ഹരിത, നയന (മൈക്രോ ബയോളജി ), അജ്മൽ ,താമരശ്ശേരി താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കായണ്ണ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത മറ്റിടങ്ങളിലും സംഘം ഇന്ന് പരിശോധന നടത്തും.

Post a Comment

Previous Post Next Post