Trending

ഇ-കാർട്ട് തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി.

ഫ്ലിപ്‌കാർട്ടിൻറെ ഡെലിവറി സ്ഥാപനമായ ഇ-കാർട്ടിൽ വർഷങ്ങളായി ജോലി ചെയ്ത് വരുന്ന തൊഴിലാളികളുടെ നിരവധി പ്രശ്‌നങ്ങൾ സംബന്ധിച്ച് അഖിലേന്ത്യാ ഗിഗ് വർക്കേഴ്‌സ് യൂണിയൻ്റെ AIGWU (CITU) നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ഹബ് മാനേജർമാർക്ക് നേരത്തെ രേഖാമൂലം കത്ത് നൽകി ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ  നിവേദനം നൽകിയിട്ട് നാളിതുവരെയായിട്ടും ട്രേഡ് യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങളോടുള്ള നിഷേധാത്മകമായ സമീപനം തികച്ചും പ്രതിഷേധാർഹമാണ്. അതിനാൽ താഴെ പറയുന്ന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2025 ഓഗസ്റ്റ് 28 ന് സൂചനാ പണിമുടക്ക് നടത്തുന്നതിനും തുടർന്നും പരിഹാരമാവാത്ത പക്ഷം 2025 സെപ്റ്റംബർ രണ്ടാം വാരത്തോടെ അനിശ്ചിതകാല പണിമുടക്കിനും അഖിലേന്ത്യാ ഗിഗ് വർക്കേഴ്‌സ് യൂണിയൻ AIGWU (CITU) നേതൃത്വം നൽകുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

1. തൊഴിലാളികൾക്ക് പീസ് റേറ്റിൽ ഒരു ഡെലിവറിക്ക് 23 രൂപയെങ്കിലും ഉറപ്പുവരുത്തുക.

2. മുഴുവൻ തൊഴിലാളികൾക്കും ഒരേ പീസ് റേറ്റ് ലഭിക്കുന്ന രീതിയിൽ വേതന ഘടനയിൽ മാറ്റം വരുത്തുക.

3. OBD ഷിപ്മെൻ്റിനും റിപ്ലേസ്മെൻ്റിനും പീസ് റേറ്റ് 40 രൂപയും PREXO ഷിപ്‌മെൻ്റിന് 100 രൂപയുമാക്കി തീരുമാനിക്കുക.

4. തൊഴിലാളികൾക്ക് ആകർഷകമായ ഇൻസെൻറ്റീവ് സ്ക‌ീമുകൾ പ്രഖ്യാപിച്ച് സമയബന്ധിതമായി നടപ്പിലാക്കുക.

5. മെയ്ദിനം ഉൾപ്പെടെയുള്ള ദേശീയ അവധി ദിനങ്ങളിലും വിശേഷ ഉത്സവ ദിനങ്ങളിലും അവധി അനുവദിക്കുക.

6. UD, PICKUP, REPLACEMENT ഷിപ്‌മെൻ്റുകൾ ഹബിൽ തിരിച്ചേൽപിച്ചതിന് ശേഷം ഉണ്ടാവുന്ന ഡാമേജ് ഉൾപ്പെടെയുള്ള മാനേജ്‌മെൻ്റിൻ്റെ നിരുത്തരവാദപരമായ അപാകതകൾ തൊഴിലാളികളുടെ മേൽ അടിച്ചേൽപിച്ച് പിഴ, നഷ്ടപരിഹാരം ഈടാക്കുന്ന നടപടി അവസാനിപ്പിക്കുക.

7. OBD Fail ആയാലും ഷിപ്മെൻ്റിന് 40 രൂപ അനുവദിക്കുക.

8. പ്രതികൂല കാലാവസ്ഥയിലും ഫീൽഡിൽ ഉള്ള തൊഴിലാളികൾക്ക് റൈൻ സർജ് അനുവദിക്കുക.

9. ട്രേഡ് യൂണിയൻ രൂപീകരിച്ചതിൻറെ പേരിൽ ജീവനക്കാരോടുള്ള പ്രതികാര നടപടി അവസാനിപ്പിക്കുക.

10. തേർഡ് പാർട്ടി ഉൽപന്നങ്ങൾ ഡെലിവറി ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ഉണ്ടാവുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണുക.

മേൽപ്പറഞ്ഞ ആവശ്യങ്ങളോട് അനുഭാവപൂർണമായ സമീപനം മാനേജ്മെൻറിൽനിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
സമരം CITU ഏരിയ സെക്രട്ടറി   T C വാസു ഉദ്ഘാടനം ചെയ്തു, സിബിൻ കൂടത്തായി സ്വാഗതം പറഞ്ഞു.  അഷ്‌റഫ്‌ തച്ചപൊയിൽ അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post