താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട് കൊല്ലഗൽ റോഡിൽ താമരശ്ശേരിക്ക് സമീപം അമ്പായത്തോട് വെച്ച് ബൈക്കിൽ കറിടിച്ച് രണ്ടു പേർക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരമാണ്. സുൽത്താൻ ബത്തേരിയിൽ സോഫ്റ്റ് വെയർ എഞ്ചനിയർമാരായി ജോലി ചെയ്യുന്ന തമിഴ്നാട് നാഗർകോവിൽ സ്വദേശിയായ അരുൺ (24) നാണ് സാരമായി പരുക്കേറ്റത്.കാലിൻ്റെ എല്ല് ഒടിയുകയും, തലക്ക് സാരമായി പരുക്കേൽക്കുകയും ചെയ്ത ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശി നാഫി യെ പരുക്കുകളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
.വയനാടു ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കൊടുവള്ളി മാനിപുരം സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടന്നു വരുമ്പോൾ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, കാറിന് അടിയിൽപ്പെട്ട ബൈക്കുമായി കാർ ഏറെ മുന്നോട്ടു നീങ്ങി. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. രാത്രി 8 മണിയോടെയായിരുന്നു അപകടം.