താമരശ്ശേരി: താമരശ്ശേരി ചുങ്കത്തെ ഗതാഗത കുരുക്കിനും, താമരശ്ശേരി പട്ടണത്തിലെ വാഹന തിരക്കിനും പരിഹാരം കാണുന്നതിനായി വിഭാവനം ചെയ്ത
ചുങ്കം- കുടുക്കിലുമ്മാരം- അണ്ടോണ - താഴെ പരപ്പൻ പോയിൽ ലിങ്ക് റോഡ് അശാസ്ത്രീയമാണെന്ന് ആരോപിച്ച് അണ്ടോണയിൽ പ്രതിഷേധയോഗം ചേർന്നു. റോഡിന്റെ ഇരുഭാഗത്തുള്ള താമസക്കാർക് വീടും സ്ഥലവും നഷ്ടപ്പെടുന്നതോടൊപ്പം സുരക്ഷക്കും ഭീഷണിയായിട്ടാണ് നിർമ്മാണം നടത്താൻ പോകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത് എന്നും ഇത് ഒരു നിലക്കും നിർമ്മാണം അനുവദിക്കുകയില്ല എന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
അണ്ടോണ അങ്ങാടിയിൽ വച്ച് ചേർന്ന യോഗത്തിൽ ഉസ്സൈൻ കുട്ടി കുടുക്കിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ റോഡിന്റെ ഇരുവശത്തുമുള്ള ഭൂഉടമകൾ പങ്കെടുത്തു.യോഗത്തിൽ ലിങ്ക് റോഡ് നിർമാണത്തിനെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി പ്രസിഡണ്ടായി കണ്ടിയിൽ മുഹമ്മദ്, സെക്രട്ടറി SRS ഹമീദ്, ട്രഷറർ ഹുസൈൻകുട്ടി കുടുക്കിൽ എന്നിവർ തിരഞ്ഞെടുത്തു യോഗത്തിൽ വീ ട്ടി മുഹമ്മദ് അസ്റു,കുഞ്ഞിമൂസ മാസ്റ്റർ, എസ് ആർ സ് ഹമീദ്, മജീദ് മാസ്റ്റർ, സാലി പുല്ലങ്കോട്, ഹാഫിള് പി പി എന്നിവർ സംസാരിച്ചു.