താമരശ്ശേരി:
അഴിമതിക്കും ഭരണ സ്തംഭനത്തിനും എതിരെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറും, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും തമ്മിലുള്ള പോര് വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്നും, പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഓരോ പദ്ധതികളിലും ലക്ഷങ്ങളുടെ അഴിമതിയാണ് നടക്കുന്നതെന്നും ആരോപിച്ചാണ് മാർച്ച്.
LDF നിയോജകമണ്ഡലം കൺവീനറായ സിപിഎം ഏരിയ സെക്രട്ടറി കെ ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു.
സിപിഐ നേതാവ് പി.ഉല്ലാസ് കുമാർ അധ്യക്ഷതവഹിച്ചു . കണ്ടിയിൽ മുഹമ്മദ്, എ പി മുസ്തഫ, പി.സി അബ്ദുൽ റഹീം,പി കെ മൊയ്തീൻ കുട്ടി എന്നിവർ സംസാരിച്ചു. കൺവീനർ ടി കെ അരവിന്ദാക്ഷൻ സ്വാഗതവും പി.സി അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു. എ.പി.സജിത്ത്,
പി വിനയകുമാർ. പി ബിജു സന്ദീവ് മാടത്തിൽ എന്നിവർ നേതൃത്വം നൽകി